സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെയുമായി ധാരണയിലെത്തി ബാഴ്‌സ
ലീഡ്‌സ് യുണൈറ്റഡ് താരം റഫീഞ്ഞയെ സ്വന്തമാക്കിയ ബാഴ്‌സലോണ സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെയെയാണ് ബാഴ്‌സ അടുത്തതായി ടീമിലെത്തിക്കുന്നത്. കൂടുമാറ്റവുമായി സംബന്ധിച്ച കാര്യങ്ങളിൽ താരവുമായി ധാരണയായതാണ് റിപ്പോർട്ട്.
പ്രതിരോധനിരയിലേക്ക് സാവിയുടെ പ്രധാന ലക്ഷ്യമായിരുന്നു ഫ്രഞ്ച് താരമായ ജൂൾസ് കൗണ്ടെ. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന താരത്തെ ടീമിലെത്തിക്കാൻ ചെൽസി അവസാനം വരെ പൊരുതിയെങ്കിലും ലാലിഗയിലെ പരിചയസമ്പത്ത് ചാവിയുടെ ടീമിലേക്ക് പ്രയോഗിക്കാനാണ് താരം താത്പര്യം കാണിച്ചത്.
ജെറാർഡ് പിക്വ കരിയറിന്റെ അവസാന നാളുകളിലായതിനാൽ പകരമെത്തുന്നത് പരിചയ സമ്പത്തുള്ള യുവതാരമായിരിക്കണമെന്ന് കാറ്റാലൻ ക്ലബിന് നിർബന്ധമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ജൂൾസ് കൗണ്ടെയെ കണ്ടെത്തിയതും ടീമിലെത്തിച്ചിരിക്കുന്നതും.






































