ബാഴ്സലോണ കാർണി ചുക്വ്യൂമെക്ക സൈനിംഗിൽ അതീവ താല്പര്യം കാണിക്കുന്നു
ആസ്റ്റൺ വില്ലയുടെ മധ്യനിര താരം കാർണി ചുക്വ്യൂമെക്കയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണയ്ക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.18-കാരൻ കഴിഞ്ഞ സീസണിൽ 12 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചു, അടുത്തിടെ U19 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടാൻ ഇംഗ്ലണ്ടിനെ സഹായിക്കുകയും ചെയ്തു.സ്റ്റീവൻ ജെറാർഡിന് താരത്തിന്റെ സേവനം നിലനിർത്താൻ താൽപ്പര്യമുണ്ടെങ്കിലും, കരാറിൽ ഒരു വർഷം മാത്രം ശേഷിക്കുന്നതിനാൽ, ആസ്റ്റൺ വില്ല നിലവില്‍ അദ്ധേഹത്തെ വില്ക്കാന് ആണ് തീരുമാനിക്കുന്നത്.
ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച് ചുക്വ്യൂമെക്കയെ അടുത്ത് തന്നെ സൈന്‍ ചെയ്യാനുള്ള നീക്കങ്ങള്‍ ബാഴ്സ നടത്തിയേക്കും.കളിക്കാരന് ‘വലിയ സാധ്യതകൾ’ ഉണ്ടെന്ന് കാറ്റലൻ ജയന്റ്സ് ഉറച്ച് വിശ്വസിക്കുന്നു.ഈ വേനൽക്കാലത്ത് ബാഴ്സലോണ ഒരു നീക്കം നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല, എന്നിരുന്നാലും, ജനുവരിയിലെ വിന്‍ഡോയില്‍ താരത്തിനു വേണ്ടി ബാഴ്സ നീക്കം നടത്തിയേക്കും.നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നും ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നുമുള്ള മത്സരവും സാവിയുടെ ടീമിന് ചുക്വക്മെക്കയുടെ ഒപ്പ് നേടാന്‍ നേരിടേണ്ടി വന്നേക്കും.






































