42 മില്യൺ പൗണ്ട് ഉള്‍പ്പെടുന്ന മിലിങ്കോവിച്ച്-സാവിക്കിന് ആഴ്സണല്‍ നല്‍കിയ ബിഡ് ലാസിയോ നിരസിച്ചു
മിഡ്ഫീൽഡർ സെർജി മിലിങ്കോവിച്ച്-സാവിചിന് 42 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്ത ആഴ്സണലിന്റെ ഓഫര്‍ നിരസിച്ച് ലാസിയോ.27-കാരൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രീമിയർ ലീഗിലേക്കുള്ള നീക്കവുമായി നിരന്തരം വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു.2015 മുതൽ അദ്ദേഹം ലാസിയോക്ക് വേണ്ടി കളിക്കുന്നു.മൗറിസിയോ സാരിയുടെ ടീമുമായി നിലവിലുള്ള കരാറിൽ പ്രവർത്തിക്കാൻ മിലിങ്കോവിച്ച്-സാവിചിന് ഇനിയും രണ്ട് വർഷം ബാക്കിയുണ്ട്, എന്നാൽ നിരവധി ക്ലബ്ബുകളുമായുള്ള ബന്ധങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ഭാവി വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
സെർബിയ ഇന്റർനാഷണലിനെ ഓൾഡ് ട്രാഫോഡിലേക്ക് കൊണ്ടുവരാന്‍ മാഞ്ചസ്റ്റര്‍ ശ്രമം നടത്തിയിരുന്നു.അതേസമയം, ചെൽസിയും താരത്തിനെ ആഗ്രഹിക്കുന്ന ടീമുകളുടെ ലിസ്റ്റില്‍ ഉണ്ട്.താൽപ്പര്യമുള്ള കക്ഷികള്‍ കുറഞ്ഞത് 70 മില്യണ്‍ യൂറോ തരണം എന്നാണ് ലാസിയോ കരുതുന്നത്.എന്നാല്‍ ഏത് ടീമും ലാസിയോയുടെ ആവശ്യം അംഗീരിക്കാന്‍ തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.






































