പ്രീമിയർ ലീഗിലെ ചിരവൈരികളായ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്നു നേർക്കുനേർ
പുതിയ സീസണ് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരവൈരികളായ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്നു നേർക്കുനേർ ഏറ്റുമുട്ടും. പുതിയ പ്രതീക്ഷകളുമായി ശത്രുക്കൾ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ യുർഗൻ ക്ലോപ്പിന്റെ ലിവർപൂളിന് തന്നെയാണ് മേൽകൈ.
പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടങ്ങള്‍ക്ക് മുന്‍പ് ശക്തിദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയും പരിഹരിക്കാനുമുള്ള ഇരുടീമിന്റെയും അവസരമാണിത് എന്നതിനാൽ സൌഹൃദ പോരാട്ടത്തിന് കാര്യമായ പ്രസക്തിയില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം ഉണ്ടാകില്ല.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കോച്ച് എറിക് ടെന്‍ ഹാഗിന്റെ അരങ്ങേറ്റ മത്സരമാകുമിത്. ക്യാപ്റ്റനായി ഹാരി മഗ്വയര്‍ തുടരുമെന്ന് എറിക് വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തിൽ ആന്റണി മാര്‍ഷ്യാല്‍, ജേഡണ്‍ സാഞ്ചോ, മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവര്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണിത്.
സാദിയോ മാനേയെ നഷ്ടമായെങ്കിലും ഡാര്വിന് നുനസ്, ഫാബിയോ കാര്‍വാലോ, കാല്വിന് റാംസേ എന്നിവരെ ടീമിലെത്തിച്ച ലിവർപൂൾ ഇന്ന് ഇവർക്കെല്ലാം അവസരം നൽകുമോ എന്നാണ് നോക്കി കാണേണ്ടത്.






































