യുവന്റസ് ഡിഫൻഡർ മത്തിജ്സ് ഡി ലൈറ്റിന് വേണ്ടി 76 മില്യൺ പൗണ്ട് നൽകാൻ മാൻ സിറ്റി
ഡി ലൈറ്റിനു വേണ്ടി യുവന്റസിന് 76 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.നിലവിലെ കരാറിൽ ഇനിയും രണ്ട് വർഷം ബാക്കിയുണ്ടെങ്കിലും, ഡിഫൻഡർ സീരി എ ഭീമൻമാരിൽ നിന്ന് അകലാന്‍ ഒരുങ്ങുകയാണ്.ചെൽസിക്കും താരത്തിനു മേല്‍ ആഗ്രഹം ഉണ്ട്.എന്നാല്‍ പുതിയ വാര്‍ത്തയനുസരിച്ച് യുവന്റ്റസും ചെല്‍സിയും താരത്തിനു വേണ്ടി നടത്തി വന്ന ചര്‍ച്ച നിര്‍ത്തിയിരിക്കുന്നു.ഇത് താല്‍ക്കാലികമാണോ എന്നത് വ്യക്തമല്ല.
ഡി ലൈറ്റ് ബയേൺ മ്യൂണിക്കിലേക്ക് മാറാൻ ആണ് ആഗ്രഹിക്കുന്നത്.ഇനി ജര്‍മന്‍ വമ്പന്മാര്ക്ക് സിറ്റിയുടെ അടുത്ത് നിന്നും താരത്തിനു വേണ്ടി മത്സരം നേരിടേണ്ടി വരും. മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് അനുസരിച്ച്, പ്രീമിയർ ലീഗ് ചാമ്പ്യന്മാർ യുവന്റസിന്റെ സെന്റർ ബാക്ക് 76 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്യാൻ തയ്യാറാണ്.നഥാൻ എകെ എക്സിറ്റിന് അടുക്കുമ്പോള്‍ പ്രതിരോധത്തില്‍ ആഴം കൂട്ടാന്‍ ഉള്ള തീരുമാനത്തില്‍ ആണ് സിറ്റി.






































