മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽ നിന്നും സിന്ധു പുറത്ത്
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോടാണ് പരാജയം രുചിച്ചത്.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു മത്സരം അടിയറവു പറഞ്ഞത്. സ്കോര്‍: 13-21, 21-12, 12-21. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും രണ്ടാം ഗെയിം നേടി മത്സരത്തിലേക്ക് തിരിച്ചുവന്ന സിന്ധുവിന് ആ ഫോം മൂന്നാം ഗെയിമില്‍ നിലനിര്‍ത്താനായില്ല. ലോക രണ്ടാം നമ്പര്‍ താരമായ യിങ് മൂന്നാം ഗെയിമില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഈ തോല്‍വിയോടെ മലേഷ്യ മാസ്റ്റേഴ്സ് വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷ അവസാനിച്ചു. വനിതാ വിഭാഗം സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ ചൈനയുടെ ഷാങ് യി മാനിനെ കീഴടക്കിയാണ് സിന്ധു അവസാന എട്ടിലേക്ക് കയറിയത്.