ലീഡ്സ് യുണൈറ്റഡ് ടൈലർ ആഡംസിനെ സൈനിംഗ് പൂര്‍ത്തിയാക്കി
വെളിപ്പെടുത്താത്ത തുകയ്ക്ക് ആർബി ലീപ്‌സിഗിൽ നിന്ന് മിഡ്‌ഫീൽഡർ ടൈലർ ആഡംസിനെ ലീഡ്‌സ് യുണൈറ്റഡ് സൈനിംഗ് പൂർത്തിയാക്കി.23 കാരനായ യുഎസ്എ ഇന്റർനാഷണൽ എലാൻഡ് റോഡിൽ അഞ്ച് വർഷത്തെ കരാറില്‍ ആണ് ഒപ്പിട്ടത്.സഹ അമേരിക്കൻ താരം ബ്രെൻഡൻ ആരോൺസൺ, റാസ്മസ് ക്രിസ്റ്റെൻസൻ, മാർക്ക് റോക്ക, ഡാർക്കോ ഗ്യാബി എന്നിവരുടെ വരവിനുശേഷം ഇത് ലീഡ്‌സ് യുണൈറ്റഡിന്റെ വേനൽക്കാല ജാലകത്തിലെ അഞ്ചാമത്തെ സൈനിംഗ് ആയി മാറുന്നു.
2015 ജൂലൈയിൽ ചെൽസിക്കെതിരായ പ്രീ-സീസൺ ഫ്രണ്ട്ലിയിൽ 16 വയസ്സുള്ളപ്പോൾ റെഡ് ബുൾസിനായാണ് താരം അരഞ്ഞേറ്റം കുറിച്ചത്.ബുണ്ടസ്‌ലിഗ ക്ലബ്ബിനൊപ്പം 101 മത്സരങ്ങൾ കളിച്ച താരം രണ്ടര വർഷത്തിന് ശേഷം ആണ് ലെപ്സിഗ് വിടുന്നത്.ലീഡ്‌സിൽ മാർഷിന്റെ കീഴിൽ ഒരു പ്രധാന കളിക്കാരനാകാൻ കഴിയും എന്ന് ആഡംസ് ഇപ്പോൾ പ്രതീക്ഷിക്കുന്നു, ഓഗസ്റ്റ് 6 ന് പ്രീമിയർ ലീഗ് സീസണിന്റെ ഉദ്ഘാടന ദിനത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരെ ക്ലബ്ബിനായി തന്റെ മത്സരത്തിൽ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കുകയാണ് താരം.






































