ക്രിസ്റ്റ്യാനോ റൊണാൾഡോയേ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ രംഗത്ത് എന്ന വിചിത്രമായ വാര്‍ത്ത പുറത്ത് വിട്ട് സ്പാനിഷ് മാധ്യമങ്ങള്‍
ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നു എന്ന വാര്‍ത്ത ഇന്നത്തെ തന്നെ ഏറ്റവും വിചിത്രമായ ഒരു വാര്‍ത്തയായി കണക്കാക്കുന്നു.കഴിഞ്ഞ സീസണിലെ ടോപ് സ്കോറര്‍ക്ക് യുണൈറ്റഡിന്റെ സ്പോര്‍ട്ടിംഗ് പോജക്ക്റ്റില്‍ വലിയ വിശ്വാസം ഇല്ലാത്തതിനാല്‍ ഏതെങ്കിലും ക്ലബ് ചോദിച്ച് വന്നാല്‍ പോകാനുള്ള തന്റെ തീരുമാനം ക്ലബിനെ റൊണാള്‍ഡോ അറിയിച്ചിരുന്നു.
റൊണാൾഡോ മാൻ യുണൈറ്റഡ് വിടുകയാണെങ്കിൽ താരത്തെ സൈന്‍ ചെയ്യാനുള്ള ടീമുകളുടെ സാധ്യത ലിസ്റ്റില്‍ ഒന്നാം സ്ഥാനത് ആണ് ചെല്‍സി ഉള്ളത്.റയൽ മാഡ്രിഡുമായുള്ള ബന്ധം ഉണ്ടായിരുന്നിട്ടും, പോർച്ചുഗൽ ഇന്റർനാഷണലിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണയ്ക്കും താൽപ്പര്യമുണ്ടെന്ന് സ്പാനിഷ് ഔട്ട്‌ലെറ്റ് എഎസ് അവകാശപ്പെടുന്നു. മെൻഡസ് ഇപ്പോൾ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായി കൂടിക്കാഴ്ച നടത്തിയതായും മറ്റ് കളിക്കാരെ ചർച്ച ചെയ്യുന്നതിനിടയിൽ റൊണാൾഡോയുടെ കാര്യം ലപോര്‍ട്ട അന്വേഷിച്ചു എന്നും എഎസ് അവകാശപ്പെടുന്നു.






































