മിലിറ്റാവോയും റോഡ്രിഗോയും റയലുമായി കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു
റയൽ മാഡ്രിഡ് ജോഡികളായ എഡർ മിലിറ്റാവോയും റോഡ്രിഗോയും സ്പാനിഷ് ഭീമന്മാരുമായി പുതിയ ദീർഘകാല കരാറുകൾക്ക് സമ്മതിച്ചതായി റിപ്പോർട്ട്.ഇരുപത്തിയൊന്ന് കാരനായ റോഡ്രിഗോ 2019 ലെ വേനൽക്കാലത്ത് സാന്റോസിൽ നിന്ന് 45 മില്യൺ പൗണ്ട് ഫീസില്‍ ആണ് ബേര്ണാബ്യുവില് എത്തിയത്.ആദ്യ ഇലവനില്‍ സ്ഥിരമായ അംഗത്വം ഇല്ലെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ കാർലോ ആൻസലോട്ടിയുടെ ടീമിനായി ചില നിർണായക ഗോളുകളിൽ തന്റെ പങ്ക് വഹിച്ചിട്ടുണ്ട് താരം.
ബെർണബ്യൂവിൽ എത്തിയപ്പോൾ, റോഡ്രിഗോ 2025 വേനൽക്കാലം വരെ ഒരു ദീർഘകാല കരാറില്‍ സൈന്‍ ചെയ്തതാണ്.അപ്പോള്‍ ഉള്ള അതെ നിബന്ധനകള്‍ തന്നെ ആണ് ഇപ്പോഴും ഉള്ളത്.ഇപ്പോൾ 2027-28 സീസണിന്റെ അവസാനം വരെ ഒരു പുതിയ കരാറിന് സമ്മതം താരം മൂളി എന്നും പുതിയ നിബന്ധനകളുടെ ഭാഗമായി ‘ഗണ്യമായ’ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാമെന്നും മാർക്ക അവകാശപ്പെടുന്നു.






































