ബാഴ്‌സലോണ ചെൽസിയുടെ മാർക്കോസ് അലോൻസോയുമായി ധാരണയിലെത്തുന്നു
ക്യാമ്പ് നൗവിലേക്ക് മാറുന്നത് സംബന്ധിച്ച് ചെൽസി ഡിഫൻഡർ മാർക്കോസ് അലോൺസോയുമായി ബാഴ്‌സലോണ ധാരണയിലെത്തുമെന്ന് റിപ്പോർട്ട്.കറ്റാലൻ ഭീമന്മാർ അടുത്ത സീസണിൽ ജോർഡി ആൽബക്കൊപ്പം ഒരു കോമ്പിനേഷന്‍ പ്ലേയര്‍ ആയി സ്പാനിഷ് ചെല്‍സി താരത്തെ കണക്കാക്കുന്നു.സ്‌പോർട്ട് പ്രകാരം, അടുത്ത ജൂണിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ കരാർ അവസാനിക്കാനിരിക്കെ, 10 മില്യൺ യൂറോക്ക് താരത്തെ സൈന്‍ ചെയ്യാന്‍ കഴിയുമെന്ന് ബാഴ്സ കരുതുന്നു.
കഴിഞ്ഞ തവണ ക്ലബ്ബ് തലത്തിൽ സ്ഥിരമായി കളിക്കാൻ കഴിഞത് ബെൻ ചിൽവെല്ലിന്റെ അഭാവം ഉള്ളത് ഒന്ന് കൊണ്ട് മാത്രം ആണ്.യുവ താരത്തിന്റെ തിരിച്ചു വരവോടെ അലോണ്‍സോക്ക് ആദ്യ ടീമില്‍ ഇടം നേടുക “ഭഗീരതപ്രയത്നം” തന്നെ ആയിരിക്കും.കൂടാതെ സ്പെയിനിലേക്ക് മടങ്ങാനുള്ള ആഗ്രഹത്തെക്കുറിച്ച് ഡിഫൻഡർ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.






































