European Football Foot Ball Top News transfer news

ലെവന്‍ഡോസ്ക്കിയുടെ കാര്യത്തില്‍ മൌനം വെടിഞ്ഞ് ബയേണ്‍

July 1, 2022

ലെവന്‍ഡോസ്ക്കിയുടെ കാര്യത്തില്‍ മൌനം വെടിഞ്ഞ് ബയേണ്‍

ഈ ആഴ്‌ച ബാഴ്‌സലോണ അവരുടെ മൂന്നാമത്തെ ഓഫർ റോബർട്ട് ലെവൻഡോസ്‌കിക്ക് നല്‍കിയിരുന്നു.അത് ബയേണ്‍ നിരസിച്ചു എങ്കിലും ക്ലബിന്റെ പക്കല്‍ നിന്നും കൂടുതല്‍ ആരോഗ്യപരമായ ഒരു മനോഭാവം വന്നു തുടങ്ങിയിരിക്കുന്നു.ഇപ്പോള്‍ ബാഴ്സയുമായി ഒരു ചര്‍ച്ച നടത്താന്‍ ബയേണ്‍ തയ്യാറായിരിക്കുന്നു.ആദ്യത്തെ രണ്ടു ഓഫറുകള്‍ക്കും ബയേണ്‍ മറുപടി ഒന്നും തന്നെ നല്‍കിയിരുന്നില്ല.

ആഡ് ഓണുകള്‍ ഉള്‍പ്പടെ 50 മില്യണ്‍ ആയിരുന്നു ബാഴ്സയുടെ ഓഫര്‍,എന്നാല്‍ ജര്‍മന്‍ ക്ലബ് നിശ്ചിത ഫീസായി 50 മില്യൺ യൂറോയിൽ കുറവൊന്നും നോക്കുന്നില്ല.പക്ഷേ ഈ ഒരു തീരുമാനം മൂലം അടുത്ത സീസണിനു ശേഷം താരം ഫ്രീ എജന്റ്റ് ആയി ക്ലബ് വിടാന്‍ കാരണമായേക്കും.അതിനാല്‍ ബഴ്സയുമായി ഒരു ചര്‍ച്ച ഒരുപക്ഷെ ഒരു ഡീലിലേക്ക് ചെന്നെത്താന്‍ സാധ്യതയുണ്ട്.പ്രീ സീസണ് മുന്നേ ബാഴ്സയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്  ഉള്ള ലെവന്‍ഡോസ്ക്കിയേ   ടീമിലെതിക്കാന്‍ ക്ലബ് മാനേജ്മെന്റിനോട് സാവി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a comment