European Football Foot Ball Top News transfer news

മാർക്കോ അസെൻസിയോയ്‌ക്കായി ലിവർപൂൾ ഒരോഫര്‍ നല്‍കാന്‍ ഒരുങ്ങുന്നു

June 30, 2022

മാർക്കോ അസെൻസിയോയ്‌ക്കായി ലിവർപൂൾ ഒരോഫര്‍ നല്‍കാന്‍ ഒരുങ്ങുന്നു

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ മാർക്കോ അസെൻസിയോയ്ക്ക് വേണ്ടി ലിവർപൂൾ നിർദ്ദേശം മുന്നോട്ട് വെച്ചതായി റിപ്പോർട്ട്.ക്ലോപ്പ് ഇതുവരെ സമ്മർ ട്രാൻസ്ഫർ വിൻഡോയില്‍ മൂന്നു സൈനിംഗ് നടത്തി കഴിഞ്ഞു.86 മില്യൺ പൗണ്ട് ഇടപാടില്‍ ഡാർവിൻ നുനെസ് ചേരുന്നതിനൊപ്പം ഫാബിയോ കാർവാലോയും കാൽവിൻ റാംസിയും യഥാക്രമം ഫുൾഹാമിൽ നിന്നും അബർഡീനിൽ നിന്നും ആന്‍ഫീല്‍ഡിലേക്ക്   എത്തിയിട്ടുണ്ട്.

Liverpool 'make offer for Marco Asensio'

താരത്തിനു റയലില്‍ പ്ലേ ടൈം ലഭിക്കാത്തത് മൂലം ആണ് മാഡ്രിഡ്‌ വിടാന്‍ ഒരുങ്ങുന്നത്.എന്നാല്‍ ലിവര്‍പൂളില്‍ മുന്‍നിര ഫോര്‍വേഡുകളുടെ ഇടയില്‍ സ്പാനിഷ്‌ താരത്തിനു ഒരിടം ലഭിക്കുമോ എന്നത് വലിയ ഒരു ചോദ്യചിഹ്നമാണ്.ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാര്‍ ആയ എസി മിലാനും താരത്തിനു വേണ്ടി മാര്‍ക്കറ്റില്‍ ഉണ്ട്.മിലാനിലെ മേധാവി ആയ പൌലോ മാല്‍ഡിനിക്ക് അസന്‍സിയോയുടെ വരവ് ടീമിനു ഏറെ ഗുണം ചെയ്യുമെന്ന വിശ്വാസത്തില്‍ ആണ്.

Leave a comment