Foot Ball Top News

ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം, ഒന്നാമൻ ബ്രസീൽ

June 24, 2022

author:

ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം, ഒന്നാമൻ ബ്രസീൽ

ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം. പുതിയ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 104ാം സ്ഥാനത്തേക്ക് കയറി. ഏഷ്യൻ കപ്പ് യോഗ്യതാ റൌണ്ടുകളിലെ മികച്ച പ്രകടനമാണ് റാങ്കിംഗിൽ മുന്നേറാൻ കാരണമായത്. ഏഷ്യയില്‍ ഇന്ത്യയുടെ റാങ്കിംഗ് 19-ാം സ്ഥാനത്ത് തന്നെയാണ്. ഏഷ്യന്‍ ടീമുകളില്‍ 23-ാം സ്ഥാനത്തുള്ള ഇറാനാണ് ഫിഫ റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ളത്.

ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍, ഹോങ്കോംഗ്, കംബോഡിയ ടീമുകള്‍ക്കെതിരെ ആണ് ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയത്. ലോകകപ്പ് പ്ലേ ഓഫില്‍ കോസ്റ്റോറിക്കയോട് ഒരു ഗോളിന് തോറ്റ് യോഗ്യത നഷ്ടമായ ന്യൂസിലന്‍ഡിന് ഒരു സ്ഥാനം മാത്രം പിന്നിലാണ് ഇന്ത്യ. ലോകകപ്പ് പടിവാതിലിൽ നിൽക്കെ റാങ്കിംഗില്‍ ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്നതാണ് ബ്രസീലിന്‍റെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്.

Leave a comment