ലെവൻഡോസ്കി ഈ സീസണിൽ ബയേണിൽ തുടരും എന്ന് മാനേജ്മെന്റ്
റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയിലേക്ക് മാറുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അലയൻസ് അരീനയിലെ അദ്ദേഹത്തിന്റെ അവസ്ഥയ്ക്ക് മാറ്റമില്ലെന്ന് ബയേൺ മ്യൂണിക്ക് തറപ്പിച്ചു പറഞ്ഞു.പോളണ്ട് ഇന്റർനാഷണലിന് അലയൻസ് അരീനയിലെ കരാർ ഇനിയും 12 മാസം ബാക്കിയുളപ്പോൾ,ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താൻ ബയേൺ വിടാൻ ആഗ്രഹിക്കുന്നുവെന്ന് 33-കാരൻ വ്യക്തമാക്കിയിരുന്നു.
ജൂലൈ 12 ന് ലെവൻഡോസ്കി ക്ലബ്ബിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങാനും അടുത്ത വേനൽക്കാലം വരെ തുടരാനും ക്ലബ് പദ്ധതിയിടുന്നതായി ബയേൺ സ്പോർടിംഗ് ഡയറക്ടർ ഹസൻ സാലിഹാമിഡ്സിക് ഈ അടുത്ത് വെളിപ്പെടുത്തിയിരുന്നു.”2023 വേനൽക്കാലം വരെ റോബർട്ടിന് ഒരു കരാർ ഉണ്ട്. ബാഴ്സലോണയിൽ നിന്ന് പുതിയ ബിഡിനെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്ന പോലും ഇല്ല.”5 മില്യൺ ആഡ് ഓൺ ഉൾപ്പടെ 32 മില്യൺ യൂറോ വിലമതിക്കുന്ന ഒരു ഓഫർ ആയിരുന്നു ബാഴ്സ ബയേണിന് നല്കിയിരുന്നത്.അത് ബയേൺ നിരസിക്കുകയും ചെയ്തിരുന്നു.






































