Foot Ball Top News

ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോംഗിനെ തകർത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

June 14, 2022

author:

ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോംഗിനെ തകർത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോംഗിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്ത് ഇന്ത്യ. അന്‍വര്‍ അലി, നായകന്‍ സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഇഷാന്‍ പണ്ഡിത എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. 29 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഹോങ്കോംഗിനെ കീഴടക്കുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ ജയത്തിനുണ്ടായിരുന്നു.

ആദ്യ പകുതിയില്‍ അന്‍വര്‍ അലിയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഇന്ത്യക്കായി സ്കോര്‍ ചെയ്തപ്പോള്‍ രണ്ടാം പകുതിയില്‍ പകരക്കാരായി എത്തിയ മന്‍വീര്‍ സിംഗും ഇഷാന്‍ പണ്ഡിതയും ഇന്ത്യയുടെ ഗോള്‍ പട്ടിക തികക്കുകയായിരുന്നു. നേരത്തെ പലസ്തീന്‍, ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചതോടെ ഹോങ്കോംഗിനെതിരായ അവസാന മത്സരത്തിന് മുമ്പെ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു.

ജയത്തോടെ അത് ഇന്ത്യ ആധികാരികമാക്കി. യോഗ്യതാ പോരാട്ടങ്ങളില്‍ നേരത്തെ കംബോഡിയെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഇന്ത്യ തുടര്‍ച്ചയായി രണ്ട് തവണ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമാണ്.

Leave a comment