ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് സിന്ധുവും സായ് പ്രണീതും പുറത്ത്
ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ പിവി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്. വനിതാ സിംഗിള്‍സില്‍ ചൈനയുടെ ഹി ബിങ് ജിയാവോയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് കിരീട പ്രതീക്ഷയായിരുന്ന സിന്ധു പരാജയപ്പെട്ടത്. ജിയാവോയും സിന്ധുവും ഇതുവരെ 18 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പത്തു തവണയും ചെനീസ് താരം വിജയം നേടി.
രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു വനിതാ സിംഗിള്‍സില്‍ ഹി ബിങ് ജിയാവോയോട് 14-21, 18-21 എന്ന സ്കോറിനാണ് പരാജയം രുചിച്ചത്. ഈ സീണില്‍ രണ്ട് സൂപ്പര്‍ 300 കിരീടങ്ങള്‍ നേടിയ സിന്ധു ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്.
അതേസമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീതും പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ റൗണ്ടില്‍ ഡെന്മാര്ക്കിന്റെ ഹാന്‍സ് ക്രിസ്റ്റ്യന്‍ സോള്‍ബര്‍ഗ് വിറ്റിന്‍ഗസാണ് പ്രണീതിനെ കീഴടക്കിയത്. സ്കോര്‍ 16-21, 19-21.