European Football Foot Ball Top News

യുവേഫ നേഷൻസ് ലീഗിൽ ബെൽജിയവും പോളണ്ടും നേർക്കുന്നേർ

June 14, 2022

യുവേഫ നേഷൻസ് ലീഗിൽ ബെൽജിയവും പോളണ്ടും നേർക്കുന്നേർ

ലീഗ് എയിലെ ഗ്രൂപ്പ് 4 മൽസരത്തിൽ ഇന്ന് പോളണ്ടിനെ ബെൽജിയം നേരിടുന്നു.ജൂൺ 8 ന് ഇരുവരും ഏറ്റുമുട്ടിയപ്പോൾ റെഡ് ഡെവിൾസ് ആണ് പോളണ്ടിനെ  6-1 നു തകർത്ത് തരിപ്പണം ആക്കിയിരുന്നു.ലീഗ് എയിലെ ഗ്രൂപ്പ് 4-ലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ഇരു ടീമുകളും നാല് പോയിന്റുകൾ നേടി പോയിന്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു.മൽസരം നടക്കാൻ പോകുന്നത് ഇന്ത്യൻ സമയം പന്ത്രണ്ടേക്കാലിന് പോളണ്ടിലെ വാർസോ സ്റ്റേഡിയത്തിൽ ആണ്.

Poland vs Belgium Nations League preview: Where to watch, prediction, form guide | UEFA Nations League | UEFA.com

പോളണ്ട് അവരുടെ 2022-23 യുവേഫ നേഷൻസ് ലീഗ് കാമ്പെയ്‌ൻ ആരംഭിച്ചത് ജൂൺ 1 ന് വെയ്ൽസിനെതിരെ 2-1 ന് വിജയിച്ചാണ്, ഒരാഴ്ചയ്ക്ക് ശേഷം രണ്ടാം മത്സരത്തിൽ ബെൽജിയത്തോട് 6-1 തോൽവി ഏറ്റുവാങ്ങി.പിന്നീട് ലീഗിലെ തന്നെ ടോപർ ആയ നെതർലാണ്ട്സ് പടയെ സമനിലയിൽ തളച്ചത് പോളണ്ടിന് നേരിയ ആത്മവിശ്വാസം നൽകുന്നു. കൂടാതെ അവരുടെ സ്റ്റാർ പ്ലേയർ റൊബർട്ട് ലേവൻഡോസ്ക്കി ഇന്നത്തെ മൽസരത്തിൽ തിരിച്ചെത്തുന്നതും അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

Leave a comment

Your email address will not be published. Required fields are marked *