European Football Foot Ball Top News

ആദ്യ ജയത്തിനായി ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് തുടരുന്നു

June 14, 2022

ആദ്യ ജയത്തിനായി ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് തുടരുന്നു

ഇതുവരെ ഒരു വിജയം പോലും നേടാൻ ആകാതെ വിഷമിക്കുന്ന ഇംഗ്ലണ്ട് ഇന്ന് ലീഗ് എ ഗ്രൂപ്പ് 3 ന്റെ നാലാം മത്സരത്തിൽ ഹംഗറിയെ മൊളിനെക്സിലേക്ക് സ്വാഗതം ചെയ്യുന്നു.ശനിയാഴ്ച രാത്രി ഇറ്റലിയുമായി ഗാരെത് സൗത്ത്ഗേറ്റിന്റെ ടീം ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ, ഹംഗറി ജർമ്മനിയെ 1-1 ന് സമനിലയിൽ തളച്ചു.ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടേക്കാലിന് ആണ് മൽസരം നടക്കാൻ പോകുന്നത്.

England vs Hungary - Nations League: TV channel, live stream, team news &  prediction

ലീഗിൽ അവസാന സ്ഥാനക്കാർ ആയ ഇംഗ്ലണ്ടിന് ഒരു വിജയം കൂടിയേ തീരൂ.യൂറോ 2020 ലേ കാണികളുടെ ആരാജാകത്വത്തെ തുടർന്ന് കാണികളെ അനുവധിക്കാത്തതും ഇംഗ്ലണ്ടിനേറ്റ തിരിച്ചടിയാണ്.കൈൽ വാക്കർ, ജോൺ സ്റ്റോൺസ്, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരെപ്പോലുള്ളവർ വാരാന്ത്യത്തിൽ പൂർണ്ണ വിശ്രമം ആസ്വദിച്ചു, എല്ലാവരേയും ഇന്നത്തെ മലസരത്തിലേക്ക്  തിരികെ കൊണ്ടുവരാൻ  സൌത്ത്ഗേറ്റ് ശ്രമിക്കുന്നു എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അതേസമയം ഹാരി കെയ്നും ഇന്ന് മി എബ്രഹാമിനു പകരം കളിച്ചേക്കും.

Leave a comment