ടോട്ടൻഹാം ഹോട്സ്പറിന് എവർട്ടൺ ഫോർവേഡ് റിച്ചാർലിസണിൽ താൽപ്പര്യമുണ്ട്
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എവർട്ടണിന്റെ ബ്രസീലിയൻ ഫോർവേഡ് റിച്ചാർലിസണെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്സ്പറിന് താൽപ്പര്യമുണ്ടെന്ന് ഒരു റിപ്പോർട്ട്.2021-22 കാമ്പെയ്നിൽ പ്രീമിയർ ലീഗിൽ 30 ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്ത എവർട്ടൺ ടീമിലെ ഒരു പ്രധാന ഘടകം ആണ് ബ്രസീലിയൻ താരം.
കഴിഞ്ഞ സീസണിൽ എവർട്ടന്റെ റിലഗേഷൻ പോരാട്ടവും സാമ്പത്തിക ഞെരുക്കങ്ങളും താരത്തിനെ അവരിൽ നിന്നു അകറ്റുന്നു.കൂടാതെ തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് മാനേജർ ഫ്രാങ്ക് ലാംപാർഡിനെയും ക്ലബ് ശ്രേണിയെയും അറിയിച്ചിട്ടുണ്ടെന്ന് അടുത്തിടെ അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.2018 ജൂലൈയിൽ ഏകദേശം 40 മില്യൺ പൗണ്ടിന് വാറ്റ്ഫോർഡിൽ നിന്ന് താരത്തിനെ വാങ്ങിയ എവർട്ടൻ താരത്തിന് വേണ്ടി ഇപ്പോൾ ആവശ്യപ്പെടുന്നത് 60 മില്യൺ പൌണ്ട് ആണ്.






































