സ്വിസ് പടയെ തകര്‍ത്ത് പോര്‍ച്ചുഗല്‍
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിന്റെ പിൻബലത്തിൽ, ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവലാഡിൽ ഞായറാഴ്ച നടന്ന യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരെ പോർച്ചുഗൽ 4-0ന് ശക്തമായ വിജയം നേടി.2008-ൽ ജർമ്മനിയോട് ഇതേ സ്കോർലൈനിൽ തോറ്റതിന് ശേഷമുള്ള ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ സ്വിറ്റ്സർലൻഡ് ഇതിലും വലിയ തോല്‍വി എട്ടുവാങ്ങണ്ടതായിരുന്നു.എന്നാല്‍ പല മികച്ച അവസരങ്ങളും ക്ലിനിക്കല്‍ ആയി ഫിനിഷ് ചെയ്യാന്‍ പോര്‍ച്ചുഗലിനു കഴിയാത്തത് മൂലം സ്കോര്‍ നാലില്‍ ഒതുങ്ങി.
ഗ്രൂപ്പ് എ2-ന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള പോർച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.പതിനഞ്ചാം മിനുട്ടില്‍ വില്യം കര്വാള്ഹോയാണ് പോര്‍ച്ചുഗലിനു ലീഡ് നേടി കൊടുത്തത്.ആദ്യ പകുതി തീരുമ്പോഴേക്കും ക്യാപ്റ്റന്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി.68 ആം മിനുട്ടില്‍ സില്‍വയുടെ അവസരം വലയിലാക്കിയ ജോ കാന്‍സലോ പോച്ചുഗലിന്റെ ലീഡ് നാലാക്കി കൊടുത്തു.ആദ്യ മത്സരം സ്പെയിനിനെതിരെ സമനിലയില്‍ കലാശിച്ചെങ്കിലും ഈ വിജയം പോര്‍ച്ചുഗലിന് നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.






































