European Football Foot Ball Top News

കാവാനിയുടെ ഇരട്ട ഗോളില്‍ മെക്സിക്കോയേ തകര്‍ത്ത് യുറുഗ്വായ്‌

June 3, 2022

കാവാനിയുടെ ഇരട്ട ഗോളില്‍ മെക്സിക്കോയേ തകര്‍ത്ത് യുറുഗ്വായ്‌

രണ്ടാം പകുതിയിൽ എഡിൻസൺ കവാനി ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍  മെക്‌സിക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ ഉറുഗ്വായ് 3-0 ന് ജയിച്ചു.അരിസോണയിലെ ഗ്ലെൻഡേലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ, 35-ാം മിനിറ്റിൽ മത്തിയാസ് വെസിനോയിലൂടെ ഉറുഗ്വേ ലീഡ് നേടി.അതിനു ശേഷം മെക്സിക്കോ തിരിച്ചടിക്കാന്‍ ശ്രമിച്ചു എങ്കിലും റൗൾ ജിമെനെസിന്റെയും ജീസസ് “ടെക്കാറ്റിറ്റോ” കൊറോണയുടെയും രണ്ട് നല്ല അവസരങ്ങൾ മുതലാക്കുന്നതിൽ അവര്‍ പരാജയപ്പെട്ടു.

ഹാഫ് ടൈം കഴിഞ്ഞ് നിമിഷങ്ങൾക്കകം ഉറുഗ്വെ ലീഡ് ഇരട്ടിയാക്കി. 20 കാരനായ ഫാകുണ്ടോ പെല്ലിസ്‌ട്രിയുടെ സമർത്ഥമായ അസിസ്റ്റില്‍ കവാനി ആദ്യ ഗോള്‍ നേടി.സുവാരസിന്റെ അഭാവത്തില്‍ 35ക്കാരന്‍ അയ കവാനി മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.അടുത്ത ഫ്രന്റ്ലി മത്സരത്തില്‍ യുറുഗ്വായുടെ എതിരാളി യുണൈറ്റഡ് സ്റ്റേറ്റസ് ആണ്.

 

 

Leave a comment