സെൽഫിഷ് Giant
പണ്ടൊക്കെ സഞ്ജുവിന്റ കളി കാണുമ്പോ അവൻ KL രാഹുലിനെ പോലെ ടീം തേഞ്ഞാലും വേണ്ടില്ല താൻ രക്ഷപെട്ടാൽ മതി എന്ന രീതിയിൽ കളിച്ചിരുന്നു എങ്കിൽ എന്ന് തോന്നുമായിരുന്നു .
പക്ഷെ സഞ്ജു സാംസൺ എന്ന ക്രിക്കറ്ററെ അയാൾ ആക്കിയ രാജസ്ഥാൻ റോയൽസിൽ അയാൾ 99% കളിയും അയാൾക് വേണ്ടി ആയിരുന്നില്ല ടീമിന് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്
സ്റ്റാറ്റസ് എടുത്തു നോക്കുമ്പോൾ രാഹുൽ നു എല്ലാ സീസണും 400-500-600 റൺസ് ഉണ്ട് ആവറേജ് കിടിലം. പക്ഷെ ഇമ്പാക്ട് വൈസ് ഇത്രയും റൺ അടിച്ചു കൂട്ടിയിട്ടും ടീമിന് ഒരു ഉപകാരവും ഇല്ലാത്തൊരു പ്ലയെർ രാഹുൽ നേക്കാൾ മറ്റാരെങ്കിലും കാണുമോ എന്നറിയില്ല , ചിലപ്പോൾ കഴിഞ്ഞ രണ്ട് സീസണിൽ ആയി ഇഷാൻ കിഷൻ കാണും ആയിരിക്കും.
200 റൺ CHASE ചെയുമ്പോൾ ആദ്യ ബോൾ തന്നെ ഷോട്ട് കളിച്ചു ഔട്ട് ആകുന്നതിനു ഇന്ന് രാഹുൽ കളിച്ച ഇന്നിങ്സ്നേക്കാൾ അന്തസ് കാണും.
കളി കാണാതെ വിലയിരുത്തുന്നവർ സ്റ്റാറ്റസ് നോക്കി IPL ഇൽ രാഹുൽ ആണ് ഏറ്റവും മികച്ചവൻ എന്ന് വിലയിരുത്തിയേക്കാം, പക്ഷെ കളി നിരീക്ഷിക്കുന്നവർക് അറിയാം സ്റ്റാറ്റസ് വൈസ് രാഹുൽ ഒന്നുമല്ല ഈ ലീഗിൽ എന്ന്.
T20 ക്രിക്കറ്റ് എന്നത് റൺസ് എത്ര അടിച്ചു എന്നല്ല അത് വന്ന സാഹചര്യം കൊണ്ടാണ് ശ്രദ്ധിക്കപെടുക, ടീമിന് ഉപയോഗം ഇല്ലാതെ റൺ അടിച്ചു കൂട്ടിയിട്ടു എന്ത് കാര്യം?.
ഒരു ഇന്റർവ്യൂ യിൽ സഞ്ജു പറയുന്നുണ്ട് ഞാൻ ഇവിടെ വരുന്നത് ഇഷ്ടം പോലെ റൺസ് അടിച്ചു കൂട്ടനല്ല ടീമിന് ഇമ്പാക്ട് ഉണ്ടാക്കുന്ന തരത്തിൽ റൺസ് അടിക്കാൻ ആണെന്ന്. ഇന്നലെ ഹർഷയും അത് സൂചിപ്പിക്കുന്നത് കണ്ടു.
അടുത്ത കളി അയാൾ ആദ്യ ബോൾ തന്നെ സിക്സ് അടിക്കാൻ ഉള്ള ശ്രമത്തിൽ WICKET ആയേക്കാം, അതുമല്ലേൽ HASARANGA യെ കടന്നാക്രമിക്കാൻ ശ്രമിച്ചു നേരത്തെ പുറത്തായേക്കാം .
പക്ഷെ അയാളുടെ ഭാഗത്തു നിന്ന് വലിയ സ്കോർ CHASING ഇൽ ഇമ്മാതിരി ഒരു സെൽഫിഷ് ഇന്നിങ്സ് ഒരിക്കലും ഉണ്ടാകില്ല .അതാണ് സഞ്ജുവും രാഹുലും തമ്മിലുള്ള വ്യത്യാസം .