സഞ്ജുവിനും കൂട്ടർക്കും റോയൽസ് പട ഭീഷണിയാകുമോ ?
LSG ക്ക് എതിരെ 14 റൺസിന്റെ തകർപ്പൻ ജയവുമായി മുന്നേറിയ ബാംഗ്ലൂർ ഇത്തവണ കപ്പടിക്കും എന്നാണ് അവകാശപ്പെടുന്നത് .കോഹ്ലി പഴയപ്രതാപത്തിന്റെ നിഴൽ മാത്രമാണെങ്കിലും രജിത് പട്ടീദാറും ,ഫാഫും ,മാസ്വെല്ലും ,ഹർഷൻ പട്ടേലുമെല്ലാം അവരവരുടേതായ ദിവസം കളി ഒറ്റക്ക് ജയിപ്പിക്കാൻ പ്രാപ്തരാണ് .സഞ്ജുവിനും കൂട്ടർക്കും ഏറ്റവും തലവേദന ഉണ്ടാക്കുക റോയൽസിന്റെ ശക്തിയേക്കാൾ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്മെന്റിലെ അവരുടെ ന്യുനതയാണ് .ഏറെ പ്രതീക്ഷ അർപ്പിച്ച ട്രെൻഡ്ബോൾട് കാര്യമായി പെർഫോം ചെയ്യുന്നില്ല .പ്രസീദ് കൃഷ്ണ സമ്മർദ ഘട്ടത്തിൽ പതറുന്നു .മക്കോയ് എപ്പോൾ വേണമെങ്കിലും അടിവാങ്ങാൻ തയ്യാറായി നിൽക്കുന്നു .ജോസ് ബട്ലർ ഫോമിലേക്ക് മടങ്ങി എത്തിയതാണ് അവർക്ക് ആശ്വാസം .സഞ്ജു കുറച്ചുകൂടി നീണ്ട ഇന്നിങ്സുകൾ കളിക്കേണ്ടിയിരിക്കുന്നു.എന്തായാലും നാളെ തീ പാറുന്ന പ്രകടനം പ്രതീക്ഷിക്കാം .ചുരുക്കത്തിൽ രാജസ്ഥാന് ഭീഷണി അവരുടെ പ്രകടനത്തിലെ അസ്ഥിരത തന്നെയാണ്