Cricket IPL IPL-Team Top News

സൂപ്പര്‍ ജയന്റ്‌സിനെ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് റോയൽ ചലഞ്ചേഴ്‌സ്

May 26, 2022

author:

സൂപ്പര്‍ ജയന്റ്‌സിനെ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് റോയൽ ചലഞ്ചേഴ്‌സ്

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് റോയൽ ചലഞ്ചേഴ്‌സ്. ആവേശം അവസാന ഓവര്‍ വരെ നീണ്ട എലിമിനേറ്റര്‍ മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം.

ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ഉയർത്തിയ 208 റൺസ് പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഉയർന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) നഷ്ടമായി. അഞ്ചാം ഓവറില്‍ മനന്‍ വോഹ്‌റയും (19) ഗ്യാലറിയിലെത്തിയതോടെ ടീം പരുങ്ങലിലാകുമെന്ന് കരുതി.

എന്നാൽ പ്രവചനങ്ങൾ തെറ്റിച്ചുകൊണ്ട് ഒറുവശത്ത് നിലയുറപ്പിച്ച നായകൻ കെഎൽ രാഹുലും ദീപക് ഹൂഡയും ചേർന്ന് രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് 96 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ആര്‍സിബി പ്രതിരോധത്തിലായി. 26 പന്തിൽ 45 റൺസെടുത്ത ഹൂഡയെ പുറത്താക്കി വാനിന്ദു ഹസരങ്ക ബാംഗ്ലൂരിന് ബ്രേക്ക്ത്രൂ നൽകി. പോരാട്ടം രാഹുലിൽ മാത്രം ഒതുങ്ങുകയായിരുന്നു.

58 പന്തിൽ 79 റൺസെടുത്ത രാഹുൽ 19-ാം ഓവറിൽ പുറത്തായതാണ് ആർസിബിക്ക് വിജയം സമ്മാനിച്ചത്. തുടര്‍ന്നെത്തിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനും (9) എവിൻ ലൂയിസിനും (2) ക്രൂനാൽ പാണ്ഡ്യയ്ക്കും (0) കാര്യമായി ഒന്നും ചെയ്യാനായില്ല. അവസാന ഓവറില്‍ വമ്പനടിക്കാരനായ എവിന്‍ ലൂയിസിനെയും (6 പന്തില്‍ 2) ദുഷ്മാന്ത ചമീരയേയും (4 പന്തില്‍ 11) പിടിച്ചുകെട്ടിയ ഹര്‍ഷലാണ് ആര്‍സിബിക്ക് വിജയം സമ്മാനിച്ചത്.

Leave a comment