പ്രീമിയർ ലീഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്ക്കാരം ഫിൽ ഫോഡന്
പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് യുവതാരം ഫിൽ ഫോഡൻ. ആഴ്സണലിന്റെ ബകായോ സാക, ചെൽസിയുടെ മേസൺ മൗണ്ട് എന്നിവരെ പിന്നിലാക്കിയാണ് ഫോഡൻ ഈ നേട്ടം സ്വന്തമാക്കിയത്.
തുടർച്ചയായ രണ്ടാം സീസണിലാണ് യങ് പ്ലയർ ഓഫ് ദി സീസണായി താരത്തെ തെരഞ്ഞെടുക്കപ്പെടുന്നത് എന്നതും ഏറെ ശ്രദ്ധേയകരമായ കാര്യമാണ്. ചെൽസിക്കായി മൗണ്ട് 11 ഗോളുകളും 10 അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് നടത്തിയത്.പക്ഷെ ഫോഡന് തന്നെ വീണ്ടും അംഗീകാരം തേടിയെത്തുകയായിരുന്നു.
പ്രീമിയർ ലീഗിൽ 9 ഗോളുകളും അഞ്ച് അസിസ്റ്റും നേടി സിറ്റിയുടെ കിരീടത്തിലേക്കുള്ള പ്രയാണത്തിൽ നിർണായക സംഭാവനയാൻ് ഫോഡൻ നൽകിയത്. നാളെ നടക്കുന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയെ തോൽപ്പിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നിലനിർത്താം. ഫലം സമനിലയോ തോൽവിയോ ആണെങ്കിൽ ലിവർപൂൾ- വോൾവ്സ് മത്സരത്തിലെ ഫലത്തെ ആശ്രയിച്ചായിരിക്കും കിരീടം നിർണയിക്കുക.






































