ഐപിഎൽ ഫൈനൽ അഹമ്മദാബാദിൽ, സമാപന ചടങ്ങും ഉണ്ടാകുമെന്ന് ബിസിസിഐ
നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന്റെ ഫൈനൽ അഹമ്മദാബാദിലെന്ന് ബിസിസിഐ. ഇന്ത്യൻ സമയം രാത്രി 8 മണിക്കായിരിക്കും ഫൈനൽ മത്സരം അരങ്ങേറുക.
മെയ് 29 ന് (ഞായർ) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ടൈറ്റിൽ പോരാട്ടത്തിന് മുമ്പ് ബിസിസിഐ ഒരു സാംസ്കാരിക സമാപന ചടങ്ങും സംഘടിപ്പിക്കും. സമാപന ചടങ്ങിൽ ഒന്നിലധികം ബോളിവുഡ് താരങ്ങളുടെ പരിപാടികളാവും നടക്കുക.
സമാപന ചടങ്ങ് വൈകിട്ട് 6:30 ന് ആരംഭിച്ച് 7:20 വരെ തുടരും. ഈ വർഷം ഉദ്ഘാടന ചടങ്ങ് നടത്താനാവാത്തതാണ് സമാപന പരിപാടികൾ സംഘടിപ്പിക്കാനും അപെക്സ് കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തത്.
അതേസമയം നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ സീസണിലെ പ്ലേഓഫുകൾ മെയ് 24-ന് ആരംഭിക്കും. മുംബൈയിലും പൂനെയിലും നാല് വേദികളിലായി ലീഗ് ഘട്ടം മുഴുവൻ നടത്തിയ ശേഷം ആദ്യ ക്വാളിഫയറിനും എലിമിനേറ്ററും കൊൽക്കത്തയിലായിരിക്കും നടക്കുക. രണ്ടാം ക്വാളിഫയറും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.






































