റോയൽ ചലഞ്ചേഴ്‌സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്
ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്. രണ്ട് ടീമിലും നിർണായകമായ മാറ്റങ്ങളുമായാണ് ഇറങ്ങുന്നതെന്ന് നായകൻമാർ വ്യക്തമാക്കി. അൽസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസണെ ഉൾപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
അതേസമയം ബാംഗ്ലൂർ നിരയിലും ഒരു മാറ്റവുമായാണ് ഫാഫ് ഡുപ്ലെസിസ് ഇറങ്ങുന്നത്. നിറം മങ്ങിയ മുഹമ്മദ് സിറാജിന് പകരം സിദ്ധാർഥ് കൗളാണ് ആർസിബി നിരയിൽ ഇടംപിടിച്ചിരിക്കുന്നത്. ആദ്യ നാലിൽ എത്താനുള്ള പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം തന്നെയാണ് ആർസിബിക്ക് വേണ്ടത്.
തോറ്റാൽ ആദ്യ കിരീടമെന്ന സ്വപ്നം ഇത്തവണയും പൊലിയും. ജയിച്ചാലും അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റല്‍സ് തോൽക്കണം ബാംഗ്ലൂരിന് അവസാന നാലിലെത്താൻ എന്നതും കൗതുകകരമാണ്.
ടീം
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷമി
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പാഠീദാർ, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലൊമ്‌റോർ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, സിദ്ധാർഥ് കൗൾ, ജോഷ് ഹേസൽവുഡ്






































