ഹൈദരാബാദിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ, ഇരുടീമിലും രണ്ട് മാറ്റങ്ങൾ
ഐപിഎല്ലിൽ നിർണായക മത്സരത്തിനിറങ്ങുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് ടോസ് നഷ്‌ടം. ടോസ് നേടി മുംബൈ ഇന്ത്യൻസ് കെയ്ൻ വില്യംസണിന്റെ ടീമിനെ ബാറ്റിംഗിനയച്ചു. ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് മുംബൈയും സൺറൈസേഴ്‌സും ഇന്നിറങ്ങുന്നത്.
മായങ്ക് മാർക്കണ്ഡേയും സഞ്ജയ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തിയാണ് രോഹിത് ശർമ ഇറങ്ങുന്നത്. അതേസമയം ശശാങ്കിന് പകരം പ്രിയം ഗാർഗും മാർക്കോ ജാൻസനു പകരം ഫസൽ ഫാറൂഖിയുമാണ് ഹൈദരാബാദ് നിരയിൽ ഇടംപിടിച്ചിരിക്കുന്നത്.
ടീം
സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ, പ്രിയം ഗാർഗ്, കെയ്ൻ വില്യംസൺ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പുരാൻ, വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ഉംറാൻ മാലിക്, ടി നടരാജൻ
മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ, രോഹിത് ശർമ്മ, ഡാനിയൽ സാംസ്, തിലക് വർമ്മ, രമൺദീപ് സിംഗ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ടിം ഡേവിഡ്, സഞ്ജയ് യാദവ്, ജസ്പ്രീത് ബുംറ, റിലേ മെറിഡിത്ത്, മായങ്ക് മാർക്കണ്ഡെ