European Football Foot Ball Top News

ബെന്‍ വൈറ്റ്,ബുക്കായോ സാക്ക എന്നിവര്‍ ലണ്ടന്‍ ഡേര്‍ബിയില്‍ നിന്നും മാറി നില്‍ക്കും

May 12, 2022

ബെന്‍ വൈറ്റ്,ബുക്കായോ സാക്ക എന്നിവര്‍ ലണ്ടന്‍ ഡേര്‍ബിയില്‍ നിന്നും മാറി നില്‍ക്കും

ടോട്ടൻഹാമുമായുള്ള ആഴ്‌സണലിന്റെ നോർത്ത് ലണ്ടൻ ഡെർബി പോരാട്ടത്തിൽ ബുക്കയോ സാക്കയും ബെൻ വൈറ്റും കളിക്കുന്ന കാര്യം ഉറപ്പില്‍ എന്ന് മാനേജര്‍ മൈക്കല്‍ ആര്‍റെറ്റ.പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ നിലവിൽ എതിരാളികളേക്കാൾ നാല് പോയിന്റ് മുന്നിലുള്ളതിനാൽ, 2017 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാന്‍ ആഴ്സണലിന് മുന്നില്‍ ഉള്ളത് ഒരു വിജയം മാത്രമാണ്.

തുടര്‍ച്ചയായ നാല് വിജയങ്ങള്‍ ആഴ്സണലിന് വലിയ ആത്മവിശ്വാസം ആണ് നല്‍കുന്നത്. എന്നാല്‍ യുവ താരങ്ങളുടെ അഭാവം ആര്‍റെറ്റയേ ഏറെ സമ്മര്‍ദത്തില്‍ ആക്കുന്നു.ഹാംസ്ട്രിംഗ് പ്രശ്‌നം കാരണം ആഴ്‌സണലിന്റെ അവസാന രണ്ട് മത്സരങ്ങൾ വൈറ്റിന് നഷ്‌ടമായിരുന്നു. അതേസമയം തുടയിലെ പരിക്ക് ആണ് സാക്കക്ക് പണി നല്‍കിയത്.താരങ്ങളുടെ പരിക്കിന്‍റെ വിവരം മത്സരത്തിനു മുന്നോടിയായി ആര്‍റെറ്റ നടത്തിയ പത്രസമ്മേളനത്തില്‍ ആണ് പുറത്തുവിട്ടത്.

Leave a comment