കോപ്പ ഇറ്റാലിയ മിലാനിലേക്ക് !!!!
വിവാദങ്ങളും വഴക്കുകളും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ എക്‌സ്‌ട്രാ ടൈം വിജയത്തിൽ പഴയ ശത്രുക്കളായ യുവന്റസിനെ 4-2ന് തോൽപ്പിച്ച് ഇന്റർ മിലാൻ ബുധനാഴ്ച എട്ടാം ഇറ്റാലിയൻ കപ്പ് സ്വന്തമാക്കി.ഓരോ നിമിഷം കഴിയുംതോറും വിജയിയാവാന്‍ സാധ്യത മാറിമറഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും മേല്‍ക്കൈ നേടിയിരുന്നു.ആറാം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ഇന്‍റര്‍ മിലാന് നിക്കോ ബരെല്ല ലീഡ് നേടി കൊടുത്തിരുന്നു.

രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി ഇരട്ട ഗോളുകള്‍ നേടി കൊണ്ട് യുവേ മിലാനെ സമ്മര്‍ദത്തില്‍ ആക്കി.അലക്സ് സാണ്ട്രോ,ദുസാൻ വ്‌ലഹോവിച്ച് എന്നിവര്‍ ആയിരുന്നു യുവെക്ക് വേണ്ടി ഗോള്‍ നേടിയത്.മത്സരം അവസാന പത്ത് മിനുട്ടിലെക്ക് എത്തിയപ്പോള്‍ ലൗട്ടാരോ മാർട്ടിനെസിനെതിരെ ലിയനാർഡോ ബൊണൂച്ചി ഫൗള്‍ ചെയ്തെന്നു ആരോപ്പിച്ചു റഫറി നല്‍കിയ പെനാല്‍ട്ടി യുവേ താരങ്ങളെ ചൊടിപ്പിച്ചു.ഹകാൻ സൽഹാനോഗ്ലു പെനാല്‍ട്ടി ഗോള്‍ ആക്കി മാറ്റി മത്സരം സമനിലയില്‍ എത്തിച്ചു.എക്സ്ട്രാ ടൈമിലേക്ക് പോയ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ക്രോയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ച് ആണ് ഇന്ററിന്റെ വിജയ നായകന്‍.