European Football Foot Ball Top News

വിജയത്തോടെ സെവിയ്യയേ മറികടന്ന് അത്ലറ്റിക്കോ മാഡ്രിഡ്‌

May 12, 2022

വിജയത്തോടെ സെവിയ്യയേ മറികടന്ന് അത്ലറ്റിക്കോ മാഡ്രിഡ്‌

ബുധനാഴ്ച എൽചെയിൽ നടന്ന മത്സരത്തില്‍  അത്‌ലറ്റിക്കോ മാഡ്രിഡിന് 2-0 ജയം.രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ, റയൽ മാഡ്രിഡ് ഇതിനകം സ്പാനിഷ്  ചാമ്പ്യന്മാരാവുകയും രണ്ടാം സ്ഥാനത്തു ബാഴ്സ നിലയുറപ്പിക്കുകയും ചെയ്യുമ്പോള്‍   അത്‌ലറ്റിക്കോ 67 പോയിന്റുമായി മൂന്നാം സ്ഥാനത്തു കഴിയുന്നു.ഇന്നലത്തെ മത്സരത്തില്‍ സെവിയ്യ സമനിലയില്‍ പിരിഞ്ഞത് അത്ലറ്റിക്കോ മാഡ്രിഡിന് ഭാഗ്യം കൊണ്ടുവന്നു.

മത്സരത്തിന്‍റെ 28 ആം മിനുട്ടില്‍ മാത്യൂസ് കൂഞ്ഞ ഗോള്‍ നേടി കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിന് മേല്‍ക്കൈ നേടികൊടുത്തു.അതിനുശേഷം ലീഡ് വര്‍ധിപ്പിക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡിന് അനേകം അവസരം ലഭിച്ചെങ്കിലും രണ്ടാം ഗോള്‍ പിറന്നത് 62 ആം മിനുട്ടില്‍ ആയിരുന്നു.ഗ്രീസ്മാന്‍ ആണ് ഗോളിന് വഴിയൊരുക്കിയത്.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കൈയ്യില്‍ നിന്നും  തോൽവി ഏറ്റുവാങ്ങിയതിന് ശേഷം പ്രാദേശിക മാധ്യമങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിട്ട പരിശീലകൻ സിമിയോണിക്ക് ഇത് വളരെ അധികം  തൃപ്തികരമായ വിജയമായിരുന്നു.

Leave a comment