ഡി ബ്രൂയ്ന കത്തികയറി ; ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് സിറ്റിക്ക് ജയം
കെവിൻ ഡി ബ്രൂയ്‌ൻ ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടിയപ്പോൾ, മാഞ്ചസ്റ്റർ സിറ്റി 5-1ന് വോൾവ്‌സിനെ മോളിനക്‌സിൽ പരാജയപ്പെടുത്തി,വിജയത്തോടെ അവര്‍ പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെയുള്ള മൂന്ന് പോയിന്റ് ലീഡ് പുനഃസ്ഥാപിച്ചു.ഹാട്രിക്കിന് ശേഷം രണ്ടാം പകുതിയിലും ഗോള്‍ നേടിയ ഡി ബ്രൂയ്ന സിറ്റിക്ക് വേണ്ടി നാല് ഗോള്‍ നേടി.വൂള്‍വ്സിനു വേണ്ടി ലിയാൻഡർ ഡെൻഡോങ്കർ ആശ്വാസ ഗോള്‍ നേടിയപ്പോള്‍ ഡി ബ്രൂയ്നയേ കൂടാതെ സ്റ്റര്‍ലിംഗ് ആണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയ മറ്റൊരു താരം.

ഏഴാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ത്രൂ ബോളിൽ നിന്ന് വോൾവ്‌സ് കീപ്പർ ജോസ് സായെ മറികടന്ന് ഡി ബ്രൂയ്‌ന തന്‍റെ ഗോള്‍ വേട്ട ആരംഭിച്ചു.പതിനൊന്നാം മിനുട്ടില്‍ വൂള്‍വ്സ് സമനില പിടിച്ചെങ്കിലും മത്സരത്തിന്റെ 24 ആം മിനുറ്റ് ആവുമ്പോഴേക്കും ഡി ബ്രൂയ്ന ഹാട്രിക്ക് പൂര്‍ത്തിയാക്കി.വലിയ ഗോള്‍ മാര്‍ജിനില്‍ വിജയം നേടിയ സിറ്റിക്ക് ശേഷിക്കുന്ന ഒരു മത്സരം വിജയിച്ചാല്‍ പോലും ലിവര്‍പൂളിനെക്കാള്‍ മെച്ചപ്പെട്ട ഗോള്‍ വിത്യാസ നിരക്കില്‍ പ്രീമിയര്‍ ലീഗ് നിലനിര്‍ത്താവുന്നത് ആണ്.