എവര്‍ട്ടന്‍ – വാറ്റ്ഫോര്‍ഡ് പോരാട്ടം സമനിലയില്‍
തരം താഴ്ത്തല്‍ മേഘലയില്‍ നിന്നും രക്ഷനേടാന്‍ പൊരുതുന്ന എവര്‍ട്ടന് തിരിച്ചടി.ഇതിനകം തന്നെ തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായ വാറ്റ്ഫോര്‍ഡ് എവര്‍ട്ടനെ സമനിലയില്‍ തളച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്.സമനില നേടിയ വാറ്റ്ഫോര്‍ഡ് തങ്ങളുടെ തുടര്‍ച്ചയായ പതിനൊന്നാം ഹോം സ്റ്റേഡിയത്തിലെ തോല്‍വക്ക് ആണ് അന്ത്യം കുറിച്ചത്.തങ്ങളുടെ ആദ്യ ക്ലീന്‍ ചീട്ട് ആണ് വാറ്റ്ഫോര്‍ഡ് 36 ആം ലീഗ് മത്സരത്തില്‍ നേടിയത് എന്നതിനും ഇവിടെ പ്രസക്തിയുണ്ട്.

ആദ്യ പകുതി വളരെ ശ്രദ്ധയോടെ കളിച്ച എവര്‍ട്ടന് മികച്ച അവസരങ്ങള്‍ ഒന്നും തന്നെ സൃഷ്ട്ടിക്കാന്‍ ആയില്ല.രണ്ടാം പകുതിയില്‍ ഗോള്‍ കീപ്പര്‍ ബെന്‍ ഫോസ്റ്ററിനെ എവര്‍ട്ടന്‍ നല്ല രീതിയില്‍ പരീക്ഷിച്ചു.എന്നാല്‍ ഭാഗ്യം വാറ്റ്ഫോര്‍ഡിനോപ്പം ആയിരുന്നു.എവര്‍ട്ടന് വേണ്ടി ഡെമെറെ ഗ്രേയ്‌ക്കാണ് കളിയിലെ മികച്ച അവസരം ലഭിച്ചത്.റിലഗേഷന്‍ സോണില്‍ നിന്ന് രക്ഷ നേടാന്‍ എവര്‍ട്ടന് ഇനി രണ്ടു മത്സരങ്ങള്‍ കൂടിയുണ്ട്.ഇത് രണ്ടും അവരുടെ ഹോമില്‍ ആയത് അവരുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്നു.ബ്രെന്‍റ്ഫോര്‍ഡും ക്രിസ്റ്റല്‍ പാലസുമാണ് എതിരാളികള്‍.