European Football Foot Ball Top News

ഇരട്ട ഗോളോടെ മടങ്ങി വരവ് ഗംഭീരമാക്കി വാര്‍ഡി ; ലെസ്ട്ടറിന് മൂന്ന് ഗോള്‍ വിജയം

May 12, 2022

ഇരട്ട ഗോളോടെ മടങ്ങി വരവ് ഗംഭീരമാക്കി വാര്‍ഡി ; ലെസ്ട്ടറിന് മൂന്ന് ഗോള്‍ വിജയം

പ്രീമിയര്‍ ലീഗില്‍ ഒരു അപ്രധാന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് ലെസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി.പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി യൂറോപ്പ്യന്‍ ഫുട്ബോളില്‍ നിന്നും പുറത്ത് പോവുകയും ഇരുപതാം സ്ഥാനത്തുള്ള നോര്‍വിച്ച് സീസണിന്റെ അവസാനത്തോടെ തരംതാഴുമെന്ന കാര്യത്തില്‍ ഉറപ്പുമായത്തോടെ  മത്സരത്തിനു തീരെ പ്രസക്തി ഉണ്ടായിരുന്നില്ല.

ആദ്യ ഇലവനിലേക്ക് തിരിച്ചു വന്ന ജൈമി വാര്‍ഡി ലെസ്റ്ററിന് വേണ്ടി ഇരട്ട ഗോള്‍ നേടി വീണ്ടും ടീമിന്‍റെ രക്ഷക വേഷം അണിഞ്ഞു.ആദ്യ പകുതിയില്‍  ആധിപത്യം പുലര്‍ത്തി എങ്കിലും ഗോള്‍ മാത്രം ലെസ്റ്റര്‍ സിറ്റിയില്‍ നിന്നും വിട്ട് നിന്നു.രണ്ടാം പകുതിയില്‍ എട്ട് മിനുട്ട് ഇടവേളയില്‍ രണ്ടു ഗോളുകള്‍  നേടി കൊണ്ട് വാര്‍ഡി ലെസ്റ്ററിന് മേല്‍ക്കൈ നേടി കൊടുത്തു.70 ആം മിനുട്ടില്‍ ജെയിംസ്‌ മാഡിസനും ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം പിടിച്ചു.ഇതോടെ നോര്‍വിച്ച് സിറ്റി തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാം ലീഗ് തോല്‍വിയാണ് നേരിട്ടത്.

 

 

Leave a comment