European Football Foot Ball Top News

ലീഡ്സിനെതിരെ ജയം ;ചെല്‍സിക്ക് ആശ്വാസം

May 12, 2022

ലീഡ്സിനെതിരെ ജയം ;ചെല്‍സിക്ക് ആശ്വാസം

കഴിഞ്ഞ  മൂന്നു പ്രീമിയര്‍ മത്സരങ്ങളില്‍ വിജയം നേടാന്‍ ആകാതെ വിയര്‍ത്ത ചെല്‍സി ലീഡ്സ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം നേടി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുവാനുള്ള സാധ്യത വര്‍ധിപ്പിച്ചു.അടുത്ത കാലത്തെ ഫോമിലെ അസ്ഥിരത ടീമിന്‍റെ അടുത്ത സീസണിലെ യൂറോപ്യന്‍ ഫുട്ബോളിനെ ബാധിക്കും എന്ന് പലരും വിധി എഴുതിയിരുന്നു.

എന്നാല്‍ ഇതിനെല്ലാം അന്ത്യം കുറിച്ച് കൊണ്ട് എല്ലാ മേഘകളിലും മികവു പുലര്‍ത്തിയാണ് ചെല്‍സിയുടെ വിജയം.നാലാം മിനുട്ടില്‍ തന്നെ മേസന്‍ മൗണ്ട് ഗോളിലൂടെ നീലപട അക്കൌണ്ട് തുറന്നു.24 ആം മിനുട്ടില്‍ കോവാസിച്ചിനെതിരെ ഫൗള്‍ നടത്തിയ ഡാനിയല്‍ ജെയിംസിനെ റഫറി പറഞ്ഞയച്ചതോടെ ലീഡ്സ് പ്രതിസന്ധിയില്‍ ആയി.വര്‍ധിച്ച വീര്യത്തോടെ പൊരുതിയ ചെല്‍സിക്ക് വേണ്ടി  ക്രിസ്റ്റ്യന്‍ പുലിസിച്ച്,റോമേലൂ ലുകാക്കു  എന്നിവരും ഗോള്‍ കണ്ടെത്തി. തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട ലീഡ്സിന്  തരംതാഴ്ത്തല്‍ മേഘലയില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യതകള്‍  എല്ലാം മങ്ങുകയാണ്.നിലവില്‍ 34  പോയിന്‍റുമായി 18 ആം സ്ഥാനത്താണ് ലീഡ്സ് യുണൈറ്റഡ്.

Leave a comment