റയലിനോട് ഏറ്റ തോല്‍വി മറന്ന് പ്രീമിയര്‍ ലീഗ് പിടിക്കാന്‍ സിറ്റി
ചാമ്പ്യന്‍സ് ലീഗില്‍ നിന്നും റയലിന്റെ കൈയ്യില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്തില്‍ വിഷാദം അനുഭവിക്കുന്ന സിറ്റിക്ക് ഇന്നത്തെ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ന്യൂ കാസില്‍ എതിരാളികള്‍.ചാമ്പ്യന്‍സ് ലീഗില്‍ പടി വിട്ടെങ്കിലും ഇന്നലത്തെ ലിവര്‍പൂള്‍ ടോട്ടന്‍ഹാം മത്സരം സമനിലയില്‍ പിരിഞ്ഞത് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ കിരീട സാധ്യത വര്‍ധിപ്പിച്ചു.ഇന്നത്തെ മത്സരം ജയിച്ചാല്‍ മൂന്നു പോയിന്റ് ലീഡ് നേടാന്‍ സിറ്റിക്ക് കഴിയും.

പരിക്കിന്റെ പിടിയില്‍ ഉള്ള ജോണ്‍ സ്റ്റോന്‍സും കൈല്‍ വാക്കറും ഇന്നത്തെ മത്സരത്തിനു ഉണ്ടാകില്ല.റയലിനെ നേരിട്ട ആദ്യ ടീമില്‍ നിന്ന് ജീസസിനെയും മാഹ്റസിനെയും മാറ്റാന്‍ സാധ്യതയുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍.സ്റ്റര്‍ലിങ്ങിനും ജാക്ക് ഗ്രീലിഷിനും ഇന്ന് ആദ്യ ഇലവനില്‍ ബൂട്ട് അണിയാന്‍ ഉള്ള അവസരം ലഭിച്ചേക്കും.കുറച്ച് ആഴ്ച്ചകള്‍ക്ക് മുന്നേ റിലഗേഷന്‍ ഭീതി നേരിട്ട ന്യൂ കാസില്‍ തുടര്‍ച്ചയായ നാല് ജയങ്ങള്‍ നേടി പട്ടികയില്‍ സ്ഥാനം കയറ്റം നടത്തിയിരുന്നു.നിലവില്‍ പതിമൂന്നാം സ്ഥാനത് ഉള്ള ന്യൂ കാസിലിന് ഈ ഫോം തുടരാന്‍ ആയാല്‍ റിലഗേഷന്‍ ഭീഷണി നിഷ്പ്രയാസം ഒഴിവാക്കാന്‍ കഴിഞ്ഞേക്കും.സമ്മറില്‍ വലിയ ട്രാന്‍സഫര്‍ പദ്ധതികള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ന്യൂ കാസിലിന് വലിയ ഊര്‍ജമാണ് അവരുടെ ഇപ്പോഴത്തെ പ്രകടനം.ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.