European Football Foot Ball Top News

എക്സ്ട്രാ ടൈം ഗോളില്‍ വിജയം നേടി ബാഴ്സ

May 8, 2022

എക്സ്ട്രാ ടൈം ഗോളില്‍ വിജയം നേടി ബാഴ്സ

ഇഞ്ചുറി ടൈമിൽ ജോർഡി ആൽബയുടെ തകർപ്പൻ ഗോളിൽ ബാഴ്‌സലോണ 2-1ന് റയൽ ബെറ്റിസിൽ വിജയിച്ച് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.ലാലിഗ സീസണിലെ മൂന്ന് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ അഞ്ചാം സ്ഥാനത്തുള്ള ബെറ്റിസിനേക്കാൾ 11 പോയിന്റ് ലീഡ് ബാഴ്‌സലോണയ്ക്ക് ഉണ്ട്.അതിനര്‍ത്ഥം സാവിയെ ബാഴ്സ കൊണ്ട് വന്നതിനുള്ള ആദ്യത്തെ ലക്ഷ്യം അദ്ദേഹം പൂര്‍ത്തിയാക്കി എന്നുള്ളതാണ്.

നേരത്തെ, 76-ാം മിനിറ്റിൽ ഫെറാന് പകരം പിച്ചിലേക്ക് പരിക്ക് കഴിഞ്ഞ് മടങ്ങിയെത്തിയ അൻസു ഫാട്ടിയുടെ ഗോളില്‍ ബാഴ്സ ലീഡ് എടുത്തു.എന്നാല്‍ അത് നിലനിന്നത് നിമിഷങ്ങള്‍ മാത്രം.മൂന്നു മിനുട്ടിനുള്ളില്‍ തന്നെ മാര്‍ക്ക് ബാര്‍ത്രയുടെ ഗോള്‍ സ്കോര്‍ സമനിലയിലാക്കി. മത്സരം സമനിലയിലേക്ക് നീങ്ങവേ ആണ് പ്രതീക്ഷിക്കാതെയുള്ള ജോര്‍ഡി ആല്‍ബയുടെ വോളി ഗോള്‍.അത് 94 ആം മിനുട്ടില്‍ ആണ് എന്നുള്ളത്   ബാഴ്സയുടെ വിജയം ഇരട്ടിയാക്കുന്നു.

Leave a comment