ആസ്റ്റന്‍ വില്ലയും ബേൺലിയും തമ്മില്‍ തീ പാറും പോരാട്ടം
ആസ്റ്റൺ വില്ലയെ ടർഫ് മൂറിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ബേൺലി തങ്ങളുടെ തുടര്‍ച്ചയായ നാലാം വിജയം എന്ന ലക്ഷ്യത്തിലേക്ക് ഉറ്റുനോക്കുന്നു.റിലഗേഷന്‍ സോണില്‍ നിന്ന് വെറും പോയിന്റുകള്‍ക്ക് മാത്രം മുകളില്‍ ഉള്ള അവര്‍ക്ക് ഇപ്പോഴത്തെ ഫോം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതം ആണ്.ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ആസ്റ്റന്‍ വില്ലയും പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്.ഏതാണ്ട് ഒരു പതിറ്റാണ്ടോളം ടീമിനെ കൊണ്ട് നടന്ന സീൻ ഡിച്ചെയെ പുറത്താക്കിയത്തില്‍ ബെണ്ളിക്കെതിരെ പരസ്യമായി വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

ശനിയാഴ്ച്ച ഇന്ത്യന്‍ സമയം അഞ്ചര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ഒരു വിജയം നേടാന്‍ ആയാല്‍ പതിമൂന്നില്‍ നിന്ന് ആദ്യ പത്തിലേക്ക് സ്ഥാനകയറ്റം വില്ലക്ക് ലഭിക്കും.അതിനുള്ള തയ്യാറെടുപ്പില്‍ തന്നെ ആണ് സ്റ്റീവന്‍ ജെറാര്‍ഡ്.തുടര്‍ച്ചയായി മൂന്നു തോല്‍വികളില്‍ നിന്ന് ഒരു ജയവും സമനിലയും നേടി പതിയെ ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ ലക്ഷണം അവര്‍ കാണിച്ചു തുടങ്ങുന്നുണ്ട്.