വിമര്‍ശകര്‍ക്കുള്ള മറുപടി കൊടുത്ത് പെപ്പ്
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ മാനസികാവസ്ഥയെ ചോദ്യം ചെയ്ത വിമർശകർക്ക് മറുപടിയുമായി പെപ് ഗാർഡിയോള.സെമി ഫൈനലില്‍ റയലിനെതിരെ എക്സ്ട്രാ ടൈമില്‍ ഗോള്‍ വഴങ്ങിയ സിറ്റിയുടെ നാടകീയമായ പുറത്താകല്‍ പെപ്പിനും മറ്റ് ടീമങ്കങ്ങള്ക്ക് നേരെയും വലിയ രീതിയില്‍ ഉള്ള പ്രതിഷേധം ആണ് നടക്കുന്നത്.

ആരാധകര്‍ പെപ്പിനെ പുറത്താക്കണം എന്ന് പറയുമ്പോള്‍ വിമര്‍ശകര്‍ പറയുന്നത് ടീമിന്റെ മനോഭാവം പോരാ എന്നാണ് പറയുന്നത്.ഇതിനെതിരെ മറുപടി പറഞ്ഞ പെപ്പ് ഫുട്ബോള്‍ പ്രവചനാതീതമായ കളി ആണെന്നും എപ്പോഴും എന്തും സംഭവിക്കാം എന്നത് അതില്‍ ഉള്ളത് ആണ് എന്നും അദ്ദേഹം പറഞ്ഞു.ഗ്രീലിഷ് രണ്ടു ഗോള്‍ അവസരങ്ങള്‍ മുതലാക്കിയിരുന്നു എങ്കില്‍ സിറ്റി താരങ്ങളുടെ മാനോഭാവം നല്ലത് ആണ് എന്ന് മാധ്യമങ്ങള്‍ പറയുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.ഫൈനല്‍ റയല്‍ അര്‍ഹിക്കുന്നു എന്നും പെപ്പ് പറഞ്ഞു.