ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസ് പോരാട്ടം
ഐപിഎല്ലിൽ ഇന്ന് കരുത്തരായ ഗുജറാത്ത് ടൈറ്റൻസിന്റെ എതിരാളി മുംബൈ ഇന്ത്യൻസ്. അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനോട് പജായപ്പെട്ട ഗുജറാത്തിന് വിജയവഴിയിൽ തിരിച്ചെത്താനുള്ള പോരാട്ടമായിരിക്കും. അതേസമയം ഈ സീസണിലെ ഒമ്പതാം മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കിയ മുംബൈക്ക് വിജയം തുടരാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പോയന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയുണ്ട് ഇന്നത്തെ മത്സരത്തിന്. പോരാത്തതിന് ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ പഴയ ടീമിനെ നേരിടുന്നു എന്നതും ശ്രദ്ധയാകർഷിക്കുന്ന ഘടകമാണ്. ബാറ്റിംഗിൽ ഹാർദിക്കിനെ ടൈറ്റൻസ് അമിതമായി ആശ്രയിക്കുന്നുണ്ടെങ്കിലും ശുഭ്മാൻ ഗില്ലും ഡേവിഡ് മില്ലറും രാഹുൽ തെവാട്ടിയയുമാണ് ടീമീന്റെ തുറുപ്പുചീട്ടുകൾ.
റാഷിദ് ഖാനും മുഹമ്മദ് ഷമിയും ഉൾപ്പെടുന്ന ബോളിംഗ് നിരയെയും മുംബൈ ഇന്ത്യൻസും രോഹിത് ശർമയും ഏറെ പേടിക്കേണ്ടതുണ്ട്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.






































