European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദം ; സിറ്റിയും മാഡ്രിഡും നേര്‍ക്കുനേര്‍

May 4, 2022

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദം ; സിറ്റിയും മാഡ്രിഡും നേര്‍ക്കുനേര്‍

ബുധനാഴ്ച രാത്രി രണ്ടാം പാദത്തിനായി റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സാന്റിയാഗോ ബെർണബ്യൂവിൽ ഏറ്റുമുട്ടുന്നു.ഇത്തിഹാദ് സ്റ്റേഡിയത്തിൽ പെപ് ഗ്വാർഡിയോളയുടെ ടീം 4-3 എന്ന സ്‌കോറിന് ലീഡ് നേടി നില്‍ക്കുകയാണെങ്കിലും മാഡ്രിഡ്‌ ഹോമില്‍ ഇതിനു മുന്നേ പല മികച്ച തിരിച്ചുവരവുകളും അന്‍സലോട്ടി നടത്തിയിട്ടുണ്ട് എന്നത് മാഡ്രിഡിന് നേരിയ മുന്‍‌തൂക്കം നല്‍കുന്നു.

ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.സിറ്റി എന്ന ടീമിനെ അപ്പാടെ മാഡ്രിഡ്‌ ഭയക്കണം.ക്രിയേറ്റിവിറ്റി വേണ്ടുവോളം ഉള്ള ടീം സൃഷ്ട്ടിക്കുന്ന ഗോള്‍ അവസരങ്ങള്‍ അസാധാരണം തന്നെ ആണ്.എന്നാല്‍ ഗോള്‍ ആക്കി മാറ്റുന്നതില്‍ ആണ് അവരുടെ പരാജയവും മാഡ്രിഡിന്റെ വിജയവും.വളരെ പരിമിതം ആയ അവസരങ്ങള്‍ സൃഷ്ട്ടിച്ചാലും അത് ഗോളാക്കി മാറ്റുന്ന ബെന്‍സെമയുടെ  ഫിനിഷിംഗ് പാടവം റയലിന് വലിയ ഒരു മുതല്‍ കൂട്ടാണ്.അദ്ദേഹവും വിനീഷ്യസും തമ്മില്‍ ഉള്ള ഇന്‍റര്‍ പ്ലേയില്‍ ആണ് റയലിന്റെ എല്ലാ പ്രതീക്ഷകളും.

Leave a comment