European Football Foot Ball Top News

ലിവര്‍പൂളിനു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഒരു ജയമകലെ

May 3, 2022

ലിവര്‍പൂളിനു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഒരു ജയമകലെ

ചൊവ്വാഴ്ച ലാ സെറാമികയിൽ നടക്കുന്ന സെമി ഫൈനൽ ടൈയുടെ രണ്ടാം പാദത്തിൽ വിയാറിയലിനെതിരായ ശേഷിക്കുന്ന കര്‍ത്തവ്യം പൂര്‍ത്തിയാക്കാന്‍ ലിവര്‍പൂള്‍. ആൻഫീൽഡിൽ നടന്ന ആദ്യ പാദത്തിൽ യുർഗൻ ക്ലോപ്പിന്റെ ടീം 2-0 ന് വിജയം നേടിയിരുന്നു.കാര്യങ്ങള്‍ ലിവര്‍പൂളിന്റെ വഴിക്ക് ആണ് പോകുന്നത് എങ്കിലും ഇതിനു മുന്നേ പല വെല്ലുവിളികൾ മറികടന്ന ശീലം ഉനായി എമറിയുടെ വിയാറയലിന് ഉണ്ട്.

2021-22 ലെ അവരുടെ അഞ്ച് ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങളിലും ലിവർപൂൾ വിജയിച്ചിട്ടുണ്ട്. കൂടാതെ പ്രീമിയര്‍ ലീഗില്‍ ഒരു പോയിന്റ്‌ മാത്രം സിറ്റിക്ക് പിന്നില്‍ ഉള്ള ലിവര്‍പൂള്‍ എതിരാളികള്‍ക്ക് ഒരു ചെറിയ തെറ്റിനുള്ള അവസരം പോലും നല്‍കുന്നില്ല.ഇരു കൂട്ടരും 2015 – 2016 യൂറോപ്പ സെമി  ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു.അന്നും  ജയം ലിവര്‍പൂളിനു ആയിരുന്നു. ഫൈനലില്‍ സേവിയയോട് പരാജയപ്പെടാന്‍ ആയിരുന്നു അന്ന് അവരുടെ യോഗം.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment