Cricket Top News

കൗണ്ടി ക്രിക്കറ്റിലേക്ക് പൊള്ളാർഡിനെ എത്തിക്കാൻ നീക്കവുമായി സറേ

April 29, 2022

author:

കൗണ്ടി ക്രിക്കറ്റിലേക്ക് പൊള്ളാർഡിനെ എത്തിക്കാൻ നീക്കവുമായി സറേ

വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റ് സീസണിൽ കീറോൺ പൊള്ളാർഡിനെ സ്വന്തമാക്കാൻ നീക്കങ്ങൾ ആരംഭിച്ച് സറേ. നീണ്ട 15 വർഷത്തോളം വെസ്റ്റ് ഇൻഡീസിനെ സേവിച്ചതിന് ശേഷം സ്റ്റാർ ഓൾറൗണ്ടർ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ മറ്റ് ആഭ്യന്തര ലീഗുകളിൽ തുടരുമെന്ന് താരം വ്യക്തമാക്കിയതിനു പിന്നാലെയാണ് കൗണ്ടി ക്രിക്കറ്റിലേക്ക് വഴിയൊരുക്കാൻ സറേ താത്പര്യം പ്രകടിപ്പിച്ചത്. ടീമിലെത്തിയാൽ തന്റെ മുൻ വിൻഡീസ് സഹതാരവും മിസ്റ്ററി സ്പിന്നറുമായ സുനിൽ നരെയ്‌നുമായി വീണ്ടും ഒന്നിക്കാൻ കൂടിയാണ് അവസരം ലഭിക്കുന്നത്.

നേരത്തെ 2010ലും 2011ലും സോമർസെറ്റിനായി രണ്ട് കൗണ്ടി സീസണുകളിൽ പൊള്ളാർഡ് കളിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ടൂർണെന്റിൽ 28 മത്സരങ്ങളിൽ നിന്നായി 34.58 ശരാശരിയും 169.94 സ്‌ട്രൈക്ക് റേറ്റുമുള്ള താരം 41 വിക്കറ്റുകളും കൗണ്ടി ക്രിക്കറ്റിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ട്.

Leave a comment