അവസാന ബോളിൽ ഗുജറാത്തിന് കിടിലൻ ജയമൊരുക്കി റാഷിദ് ഖാൻ
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്‌സ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് അവസാന ഓവറിലെ അവസാന പന്തിലാണ് ജയം കൈപ്പിടിയിലാക്കിയത്.
സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റിന് 195 റൺസെുത്തപ്പോൾ ഗുജറാത്ത് ലയൺസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. അവസാന രണ്ട് ഓവർ വരെ സൺറൈസേഴ്‌സിന് മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ കൂറ്റനടികളോടെ രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും തിളങ്ങിയതോടെയാണ് കൈയ്യകന്നുപോയ ജയം ടൈറ്റൻസ് സ്വന്തമാക്കിയത്.
താരതമ്യേന വലിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് പവർപ്ലേയിൽ വൃദ്ധിമാൻ സാഹയും (68) ശുഭ്മൻ ഗില്ലും (22) ചേർന്ന് മിന്നുന്ന തുടക്കം നൽകി. പിന്നീട് എത്തിയവർ കാര്യമായ സംഭാന നൽകാതെ മടങ്ങിയതോടെ ടൈറ്റൻസ് പരുങ്ങി. ഹാര്‍ദ്ദിക് പാണ്ഡ്യ (10), ഡേവിഡ് മില്ലർ(17), അഭിനവ് മനോഹർ(0) എന്നിവരാണ് കൂടാരം കയറിയത്. പിന്നീട് ക്രീസിൽ ഒത്തുചേന്ന രാഹുല്‍ തെവാട്ടിയയും (21 പന്തില്‍ 40), റാഷിദ് ഖാനും (11 പന്തില്‍ 31) ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.
അവസാന നാലോവറില്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 56 റണ്‍സായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. മാര്‍ക്കോ ജാന്‍സണ്‍ എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ മാര്‍ക്കോ ജാന്‍സണ്‍ എറിഞ്ഞ അവസാന ഓവറിൽ അവിശ്വസനീയമായ വിജയമാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.
തേൽവിയിലും ഹൈദരാബാദിന്റെ യുവ പേസ് ബോളർ ഉമ്രാന്‍ മാലിക്ക് നാലോവറില്‍ 25 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തത് ശ്രദ്ധേയമായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും (65) ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും (56) അര്‍ധ സെഞ്ചുറികളാണ് മികച്ച ടോട്ടൽ നേടാൻ സൺറൈസേഴ്സിനെ സഹായിച്ചത്.






































