ഹൈദരാബാദിനെതിരെ ഗുജറാത്തിന് 196 റൺസ് വിജയലക്ഷ്യം, ടൈറ്റൻസിന് ഗംഭീര തുടക്കം
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 196 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓറഞ്ച് പട അഭിഷേക് ശര്‍മ (65), എയ്ഡന്‍ മാര്‍ക്രം (56) എന്നിവരുടെ ഇന്നിംഗ്‌സ് കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.
തുടക്കം മോശമായിരുന്നെങ്കിലും മൂന്നാം വിക്കറ്റിൽ ചേർന്ന കൂട്ടുകെട്ടാണ് ഹൈദരാബാദിന് രക്ഷയായത്. ആദ്യ അഞ്ച് ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ സൺറൈസേഴ്‌സിന് നഷ്ടമാവുകയായിരുന്നു. കെയ്ന്‍ വില്യംസണും (5) രാഹുല്‍ ത്രിപാഠിയും (16) നിരാശപ്പെടുത്തിയപ്പോൾ കുറഞ്ഞ സ്കോറിൽ ടീമിനെ ഒതുക്കാമെന്ന പ്രതീക്ഷയാണ് മാര്‍ക്രവും അഭിഷേകും ചേർന്ന് തകർത്തത്.
ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ഗംഭീര തുടക്കമാണ് നൽകിയിരിക്കുന്നത്. 20 പന്തിൽ 41 റൺസുമായി സാഹയും 22 പന്തിൽ 22 റൺസുമായി ഗില്ലും ക്രീസിലുണ്ട്. 7 ഓവർ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് 68 റൺസ് എടുത്തിട്ടുണ്ട്.






































