European Football Foot Ball Top News

പനേങ്ക എടുക്കാന്‍ കാണിച്ച ബെന്‍സെമയുടെ ചങ്കൂറ്റത്തെ വാഴ്ത്തി ഫുട്ബോള്‍ ലോകം

April 27, 2022

പനേങ്ക എടുക്കാന്‍ കാണിച്ച ബെന്‍സെമയുടെ ചങ്കൂറ്റത്തെ വാഴ്ത്തി ഫുട്ബോള്‍ ലോകം

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പനേങ്ക പെനാൽറ്റി എടുക്കാൻ തന്റെ “മാനസിക ആത്മവിശ്വാസം” തന്നെ സഹായിച്ചതായി റയൽ മാഡ്രിഡ് ഫോർവേഡ് കരിം ബെൻസെമ വെളിപ്പെടുത്തി.ഇന്നലെ രാത്രി  നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ലോസ് ബ്ലാങ്കോസിന് വേണ്ടി ബെന്‍സെമ ഇരട്ട ഗോള്‍ നേടി.റയലിന് ഇപ്പോഴും ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ നിലനില്‍ക്കുന്നതിന് ഉള്ള പ്രധാന കാരണം  അദ്ദേഹത്തിന്റെ പ്രകടനം ആണ്.

വാരാന്ത്യത്തിൽ ലാ ലിഗയിൽ ഒസാസുനയ്‌ക്കെതിരായ റയൽ മാഡ്രിഡിന്റെ വിജയത്തിൽ രണ്ട് പെനാൽറ്റികൾ നഷ്‌ടപ്പെടുത്തിയ ബെൻസെമ ഇത്രക്കും സമ്മര്‍ദ നിമിഷത്തില്‍  എങ്ങനെ പനേങ്കക്ക് വേണ്ടി മുതിര്‍ന്നു എന്നാണ് ഏവരും അമ്പരക്കുന്നത്.ഒരു ഗോളിന് പിന്നില്‍ ആണെങ്കിലും മാഡ്രിഡിലെ രണ്ടാം പാദത്തില്‍ എന്ത് മറിമായം കാണിച്ചാണ് എങ്കിലും വിജയിക്കാന്‍ ആകും എന്നാണ് ബെന്‍സെമ പറയുന്നത്.

Leave a comment