ബാലോന്ഡിയോര് 2022 ; ഗുണ്ടോഗന്റെ വോട്ടും ബെന്‍സെമക്ക് തന്നെ
മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഇൽകെ ഗുണ്ടോഗൻ, റയൽ മാഡ്രിഡ് സ്ട്രൈക്കർ കരിം ബെൻസെമയെ 2022 ബാലൺ ഡി ഓർ നേടുന്നതിന് പിന്തുണച്ചു.ഈ വർഷം ബാലൺ ഡി ഓർ നേടുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും ബെന്‍സെമ ചെയ്തു എന്നാണ് ഗുണ്ടോഗൻ വിശ്വസിക്കുന്നത്.ചൊവ്വാഴ്ച രാത്രി റയൽ മാഡ്രിഡുമായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഫസ്റ്റ് ലെഗ് ടൈക്ക് മുന്നോടിയായാണ് ജർമ്മനി ഇന്റർനാഷണൽ ഇക്കാര്യം പറഞ്ഞത്.

ബെന്‍സെമ ഈ സീസണില്‍ ഏറെ മെച്ചപ്പെട്ടു എന്നും ലോകത്തിലെ മികച്ച സ്ട്രൈക്കരില് പോളണ്ട് താരം ലെവന്‍ഡോസ്കിയുടെ കൂടെ ബെന്‍സെമയുടെ പേരും നിലനില്ക്കുന്നു എന്നും ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ വെളിപ്പെടുത്തി.കഴിഞ്ഞ വർഷം ബാലൺ ഡി ഓറിനുള്ള മത്സരത്തിൽ ബെൻസെമ നാലാം സ്ഥാനത്തായിരുന്നു.