ട്രാന്‍സഫര്‍ വാര്‍ത്തക്ക് ശക്തിയേകി പോൾ പോഗ്ബ മാൻ യുണൈറ്റഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് വിട്ടതായി റിപ്പോര്‍ട്ട്
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ തന്റെ ടീമംഗങ്ങളോട് സീസണിന്റെ അവസാനത്തിൽ ക്ലബ് വിടുമെന്നു പറഞ്ഞതായും താരങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പോഗ്ബ ലെഫ്റ്റ് ആവുകയും ചെയ്തു എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ചൊവ്വാഴ്ച ലിവർപൂളിൽ നടന്ന 4-0 ന് തോൽവി ഏറ്റുവാങ്ങിയ പോഗ്ബയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ഈ സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്ക് സ്ഥിരീകരിച്ചിരുന്നു.

29-കാരന്റെ നിലവിലെ കരാർ വേനൽക്കാലത്ത് അവസാനിക്കും.താരം ഈ സമ്മറോടെ ഓള്‍ഡ് ട്രഫോര്‍ഡ് വിടുകയാണെങ്കില്‍ ലിവര്‍പൂളിനു എതിരെ കളിച്ചതായിരിക്കും അദ്ദേഹത്തിന്റെ യുണൈറ്റഡ് ജേഴ്സിയിലെ അവസാന മത്സരം.പോഗ്ബയേ കൂടാതെ ജെസ്സി ലിംഗാർഡ്, നെമാഞ്ച മാറ്റിക്, എഡിൻസൺ കവാനി, ജുവാൻ മാട്ട എന്നിവരും സമ്മർ വിൻഡോയിൽ സൗജന്യ ട്രാൻസ്ഫറുകളിൽ ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്നു.