ഇംഗ്ലണ്ട് ഫുട്ബോള്‍ കാണികള്‍ക്ക് മദ്യം അനുവദിച്ച് സര്‍ക്കാര്‍
37 വർഷത്തിന് ശേഷം ആദ്യമായി ഫുട്ബോൾ കാണുമ്പോള്‍ ആരാധകർക്ക് മദ്യം കഴിക്കാൻ അനുമതി നല്‍കി ഇംഗ്ലണ്ട് സര്‍ക്കാര്‍.1985 മുതൽ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ആദ്യ അഞ്ച് ലീഗുകളില്‍ മദ്യം നിരോധിച്ചിരുന്നു.മദ്യപാനം മൂലം ഉണ്ടാകാന്‍ ഇടയുള്ള സുരക്ഷ വീഴ്ച്ചകള്‍ പരിശോധിക്കാന്‍ ആദ്യം ഒരു ടെസ്റ്റ് നടത്തി നോക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഫുട്ബോൾ മത്സരങ്ങളിൽ മദ്യപാനം നിരോധിച്ചിരിക്കെ, മറ്റ് കളികൾ കാണുമ്പോൾ ആരാധകർക്ക് മദ്യം കഴിക്കാൻ അനുവാദമുണ്ട്.അതേസമയം, നിലവിലുള്ള നിരോധനത്തിന്റെ ഫലമായി തങ്ങളുടെ ക്ലബ്ബുകൾക്ക് സുപ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെടുന്നതായി ഈ എഫ് എല്‍ ചൂണ്ടിക്കാട്ടുന്നു.സീറ്റുകളിൽ മദ്യപാനം അനുവദിച്ചാൽ, ഓരോ ഹോം ഗെയിമിനും ഓരോ ആരാധകനും ശരാശരി £2 വരുമാനം വർദ്ധിക്കുന്നത് ക്ലബ്ബുകൾക്ക് പ്രയോജനം ചെയ്യുമെന്ന് ഈ എഫ് എല്‍ കണക്കാക്കുന്നു.