റയലിനെതിരെ കളിക്കാന്‍ ഇറങ്ങുന്ന സിറ്റി താരങ്ങളുടെ അപ്ഡേറ്റ് നല്കി പെപ്പ്
റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിന് മുന്നോടിയായി കൈൽ വാക്കറിന്റെയും ജോൺ സ്റ്റോൺസിന്റെയും ഫിറ്റ്നസ് സംബന്ധിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കുമെന്ന് പെപ് ഗ്വാർഡിയോള.ഈ മാസമാദ്യം അത്ലറ്റിക്കോ മാഡ്രിഡിൽ നടന്ന ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിന് ശേഷം വാക്കർ കണംകാലില് ഏറ്റ പരിക്ക് മൂലം കളത്തില്‍ നിന്ന് മാറിയിരിക്കേണ്ടി വന്നു.അതേസമയം, സസ്പെൻഷനില്‍ ആയ ജോവോ കാൻസെലോക്കും റയലിനെതിരായ കളി നഷ്ടമാകും.
അതേസമയം, കഴിഞ്ഞ ആഴ്ച ബ്രൈറ്റണെതിരായ 3-0 വിജയത്തിനിടെ പേശികളുടെ പിരിമുറുക്കം റിപ്പോർട്ട് ചെയ്തതിന് ശേഷം, കഴിഞ്ഞ ശനിയാഴ്ച വാറ്റ്ഫോർഡിനെതിരായ പ്രീമിയർ ലീഗ് വിജയം സ്റ്റോൺസിന് നഷ്ടമായിരുന്നു.വാറ്റ്ഫോർഡ് മത്സരത്തില്‍ പരിക്ക് ഉണ്ടായിട്ടും വേദന സഹിച്ച് ആണ് കെവിൻ ഡി ബ്രൂയ്നും നഥാൻ എക്കും കളിച്ചത് എന്ന് പെപ്പ് വെളിപ്പെടുത്തിയിരുന്നു.